Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിനെ വെട്ടിലാക്കി ബാങ്ക് രേഖകള്‍; പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ തെളിവുകള്‍ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണന്‍

സിപിഎമ്മിനെ വെട്ടിലാക്കി ബാങ്ക് രേഖകള്‍; പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ തെളിവുകള്‍ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണന്‍
പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. മുന്‍ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതിന്റെ ബാങ്ക് രേഖകളാണ് മുന്‍ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടത്. പയ്യന്നൂര്‍ രക്തസാക്ഷി ധനരാജ് കുടുംബ സഹായ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ കൃത്യമായ ബാങ്ക് സ്റ്റേറ്റ്മെന്റുകളാണ് വി. കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഫണ്ട് വിനിയോഗത്തില്‍ ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്ന സിപിഎം വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തല്‍. രക്തസാക്ഷി കുടുംബത്തെ സഹായിക്കാന്‍ പിരിച്ചെടുത്ത പണം ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്ന് രേഖകള്‍ സഹിതം കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. വീട് നിര്‍മ്മാണത്തിനായി പണം ചെലവഴിച്ചു എന്ന് കാണിക്കാന്‍ കള്ളരേഖകള്‍ ചമച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അഴിമതിക്കാരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in