Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ"; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

"മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ"; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടയിൽ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിൻ്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ് വി ഡി സതീശൻ ചർച്ച നടത്തിയത്. മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

എല്ലാ കാര്യങ്ങളും കൂട്ടായ ചർച്ചകളിലൂടെ മാത്രമേ തീരുമാനിക്കൂ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. നാളെ ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് ഗവർണർക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് കെ സി വേണുഗോപാൽ എംപി ഓർമ്മിപ്പിച്ചു. അധികാരത്തിൽ വരാൻ പോകുന്ന യുഡിഎഫ് സർക്കാരിന് എല്ലാവിധ പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in