Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലൈംഗിക പീഡന പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പുറത്തുവിട്ട് പ്രിയങ്കാ ഗാന്ധി; യു.പി പോലീസിനെതിരെ പ്രതിഷേധം ശക്തം

ലൈംഗിക പീഡന പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പുറത്തുവിട്ട് പ്രിയങ്കാ ഗാന്ധി; യു.പി പോലീസിനെതിരെ പ്രതിഷേധം ശക്തം
പൊതുനിരത്തില്‍ അപമാനിതയായ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ അധിക്ഷേപിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി. ലൈംഗിക ചൂഷണത്തിനിരയായ 16 വയസ്സുകാരിക്കാണ് കാണ്‍പൂരിലെ പോലീസ് സ്റ്റേഷനില്‍ അപമാനം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ അപമാനിച്ച് പോലീസുകാരന്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതാണ് പരാതി നല്‍കാനെത്തിയ ഒരു പെണ്‍കുട്ടിയോട് അവര്‍ പെരുമാറുന്നരീതിയെന്നും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ഇതാണ് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതി പൊലീസ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനാണ് വീഡിയോ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു പെണ്‍കുട്ടിയോട് മോശമായരീതിയില്‍ സംസാരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പോലീസുകാരന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും പോലീസുകാരന്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടെങ്കിലും അവരെയും പോലീസുകാരന്‍ കുറ്റപ്പെടുത്തി. പോലീസുകാരന്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in