Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി നല്‍കിയത് ഒന്നരക്കോടി രൂപ; തെളിവുകള്‍ കൈമാറി ഗോവര്‍ധന്‍

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി നല്‍കിയത് ഒന്നരക്കോടി രൂപ; തെളിവുകള്‍ കൈമാറി ഗോവര്‍ധന്‍
നിര്‍ണായക വെളിപ്പെടുത്തലുമായി ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിവിധ ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ നല്‍കിയെന്ന് ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഒന്നരക്കോടി രൂപ കൈമാറിയ ശേഷമാണ് താന്‍ സ്വര്‍ണം വാങ്ങിയതെന്നാണ് ഗോവര്‍ധന്റെ വാദം. പണം നല്‍കിയതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇയാള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇത് കേസിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. നിലവില്‍ റിമാന്‍ഡിലുള്ള ഗോവര്‍ധനെയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഉടന്‍ അപേക്ഷ നല്‍കും. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം ഗോവര്‍ധന്റെ കൈവശമെത്തിച്ച ഇടനിലക്കാരന്‍ കല്‍പേഷിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. അതേസമയം, ജയിലില്‍ കഴിയുന്ന ഗോവര്‍ധന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in