Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു
സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉന്നാവ് പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതി കുൽദീപ് സെന്‍ഗാറിനെയും കൂട്ടാളി ശശി സിംഗിനെയും ഡൽഹിയെ തിഹാർ ജയിലിലേക്ക് മാറ്റി. കേസിൽ ഡൽഹി തീസ് ഹസാരി കോടതി ഇന്നും വാദം കേൾക്കും. ഉന്നാവ് പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് പെൺകുട്ടിയെ എയിംസിലെ ട്രോമ കെയറിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഉന്നാവ് പിീനക്കേസിൽ ഡൽഹിയിലെ തീസ് ഹസാരി കോടതി ഇന്നും വാദം കേൾക്കും. കേസിന്‍റെ വിചാരണ നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദേശം. മുഖ്യപ്രതി ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെന്‍ഗാറിനെയും കൂട്ടാളി ശശി സിംഗിനെയും ഇന്നലെ ഡൽഹി തീസ് ഹസാരി കോടതി ഡൽഹിയിലുള്ള തീഹാർ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ആഗസ്റ്റ് 7  ന് വീണ്ടും ഇവരെ കോടതിയിൽ ഹാജരാക്കണം. പെൺകുട്ടിക്കൊപ്പം അപകടത്തിൽ പരിക്കേറ്റ അഭിഭാഷകൻ ഇപ്പോഴും കോമ അവസ്ഥയിലാണ്. ഇയാൾ വെന്‍റിലേറ്ററിന്‍റെ സഹായം ഇല്ലാതെ ശ്വസിക്കുന്നുണ്ടെന്നാണ് ഒടുവിൽ വന്ന മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in