Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും പ്രതി

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും പ്രതി
Ravi Pujari അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. ആഫ്രിക്കയിലെ സെനഗലിൽ വച്ചാണ് പൂജാരി അറസ്റ്റിലായതെന്നാണ് വിവരം. സ്ഥിരീകരണത്തിനായി സെനഗൽ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് അറിയിച്ചു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രവി പൂജാരിക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളാണുള്ളത്. ബംഗളൂരു പോലീസ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പൂജാരി അറസ്റ്റിലായ വിവരം ഔദ്യോഗികമായി ഇതുവരെയും ബംഗളുരു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്‍റെ ബ്യൂട്ടിപാർലറിന് നേരെ  വെടിയുതിർക്കുകയും നടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ട്. നിരവധി സിനിമാതാരങ്ങളെയും പൂജാരി ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. ഗുജാറത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റ്. തട്ടിക്കൊണ്ടുപോകും ഭീഷണിപ്പെടുത്തലും തുടങ്ങി എഴുപതോളം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. 15 വർഷത്തോളമായി ഒളിവിലാണ് രവി പൂജാരി. അറസ്റ്റ് വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതർ നീക്കം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അറസ്റ്റ് വിവരം ഇതുവരെയും ഇന്ത്യൻ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in