Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

THIRUVANANTHAPURAM INTERNATIONAL AIRPORT| തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

THIRUVANANTHAPURAM INTERNATIONAL AIRPORT|  തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.കെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ലാന്‍ഡിംഗിനായി എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷന്‍, എയര്‍ഫോഴ്‌സ്, ക്ലിയറന്‍സിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡോമസ്റ്റിക് ബേയിലാണ് വിമാനം ഇപ്പോഴുള്ളത്.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in