ഫ്ളൈ ദുബായ് ആക്രമണ സംഭവത്തില്, തീവ്രവാദ ബന്ധവും പരിശോധിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില് മറ്റാരുടെയെങ്കിലും പ്രേരണയോ മുന്കൂര് ആസൂത്രണമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും അധികൃതര് വ്യക്തമാക്കി. അതേസമയം, ഫ്ളൈ ദുബായ് ഇസ്രായേല് സര്വീസുകള് റദ്ദാക്കി. സൗദിയില് ഫ്ളൈ ദുബായ് വിമാനം ഇടിച്ചിറക്കിയ സംഭവത്തില് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
അന്വേഷണം അവസാനിക്കുന്നത് വരെ, ഇസ്രായേലിലേക്കും തിരിച്ചും സര്വീസ് ഉണ്ടാകില്ലെന്നാണ് വിശദീകരണം. ഇതിനിടെ, ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറിനെ ദുബായിലേക്ക് മാറ്റി. മച്ചാറിനെയും കുടുംബത്തെയും യുഎഇയിലെ ഇന്ത്യന് അംബാസിഡര് ആശുപത്രിയില് സന്ദര്ശിച്ചു. അദേഹം ആരോഗ്യവാനാണെന്ന് ഇന്ത്യന് അംബാസിഡര് ദീപക് മിത്താല് പറഞ്ഞു. ഇതിനിടെ, ദുബായ്-ലണ്ടന് എമിറേറ്റ്സ് വിമാനം വ്യാഴാഴ്ച ഫ്രാങ്ക്ഫര്ട്ടിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം മൂലമാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: തീവ്രവാദ ബന്ധം പരിശോധിക്കുമെന്ന് യുഎഇ; സ്മിത്ത് മച്ചാറിനെ ദുബായിലേക്ക് മാറ്റി