Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

അനധികൃത കുടിയേറ്റം തടയാൻ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലികെട്ടാനൊരുങ്ങി ട്രംപ്

അനധികൃത കുടിയേറ്റം തടയാൻ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലികെട്ടാനൊരുങ്ങി ട്രംപ്
മെക്‌സിക്കോ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം ഉരുക്കുവേലിയാണെങ്കിലും മതിയെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു ഡെമോക്രാറ്റുകളുമായി നടത്തുന്ന ചർച്ച വിജയിച്ചേക്കുമെന്ന് ഇതോടെ പ്രതീക്ഷയേറി. മതിലിനായി 500 കോടി ഡോളറിൻറെ ഫണ്ടു വേണമെന്ന ട്രംപിന്‍റെ ആവശ്യം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ നിരാകരിച്ചതാണ് ട്രഷറി സ്തംഭനത്തിന് ഇടയാക്കിയത്. ഇതിന്‍റെ ഫലമായി ഫെഡറൽ ജീവനക്കാരുടെ ശമ്പളവും മറ്റും മുടങ്ങി. ഡെമോക്രാറ്റ് നേതാക്കളായ സ്പീക്കർ നാൻസിപെലോസി സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമർ എന്നിവരുമായി വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നു ഞായറാഴ്ച ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. മെക്‌സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിലെ സുരക്ഷ ശക്തമാക്കിയേ മതിയാവൂ എന്നു ട്രംപ് ചൂണ്ടിക്കാട്ടി. കോൺക്രീറ്റ് മതിലിനോടാണ് പ്രതിപക്ഷത്തിന് എതിർപ്പ്. പകരം ഉരുക്കുവേലി നിർമിക്കാനാണ് ഇപ്പോൾ ആലോചന. ഡെമോക്രാറ്റുകൾ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in