Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്ക'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്ക'; വീണ്ടും അവകാശവാദവുമായി ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘര്‍ഷമടക്കം ലോകത്തെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത് അമേരിക്ക മുന്നോട്ടുവെച്ച വ്യാപാര-തീരുവ ഭീഷണികളെ തുടര്‍ന്നാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.

പതിറ്റാണ്ടുകളായി നീണ്ടുനിന്ന പല യുദ്ധങ്ങളും തടയാനായത് വലിയൊരു നേട്ടമായാണ് കാണുന്നതെന്നും ഈ പ്രക്രിയയിലൂടെ നിരവധി ലോകനേതാക്കളുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമയോചിതമായ ഇടപെടല്‍ കാരണം മൂന്ന് കോടിയോളം ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി തനിക്ക് അയച്ച നന്ദിക്കത്തില്‍ വ്യക്തമാക്കിയതായും ട്രംപ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. വ്യാപാരബന്ധങ്ങളും താരിഫുകളും നയതന്ത്രപരമായി ഉപയോഗിച്ചാണ് സമാധാനം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍, യുക്രെയ്ന്‍ നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ലോകം പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും സമാധാനപരമായ പരിഹാരം കണ്ടെത്തുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

Related articles

See all
Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

'തീവ്രവാദ രാജ്യമാണ് എന്നോട് ചോദിക്കുന്നത്': യു.എന്‍ വേദിയില്‍ പാക് മാധ്യമപ്രവര്‍ത്തകന് എസ്...

Popular News

ഹിമാലയം അതീവ അപകടത്തിൽ; മഞ്ഞുരുകൽ ഒരു പതിറ്റാണ്ടിനിടെ 65% വേഗത്തിൽ, ദുരന്തഭീഷണി ഉയരുന്നു

Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

Save your stories

Sign in