Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

അമൃത, രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതൽ രണ്ടാകും; തിരുവന്തപുരം-മധുര അമൃത എക്സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയും

അമൃത, രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതൽ രണ്ടാകും; തിരുവന്തപുരം-മധുര അമൃത എക്സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയും
തലസ്ഥാനത്തുനിന്നു മലബാർ മേഖലയിലേക്കുള്ള രാത്രി യാത്രയിൽ മാറ്റം വരുത്തി. അമൃത, രാജ്യറാണി എക്‌സ്പ്രസ് നാളെ മുതൽ രണ്ടാകുന്നു. ഒരു ട്രെയിൻ തിരുവന്തപുരത്തുനിന്നു മധുരയിലേക്ക് അമൃത എക്സ്പ്രസായും രണ്ടാം ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്കു രാജ്യറാണിയായും സർവീസ് നടത്തും. ട്രെയിൻ നമ്പർ 16343 അമൃത എക്സ്പ്രസ് രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്നും 16349 രാജ്യറാണി എക്സ്പ്രസ് 8.50നു കൊച്ചുവേളിയിൽ നിന്നുമാകും പുറപ്പെടുക. രാത്രി 8.40 നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് താൽക്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയിൽ നിന്നു യാത്ര പുറപ്പെടുന്നതിനാൽ എട്ടരയ്ക്കു ശേഷം തിരുവനന്തപുരത്ത് നിന്ന് മലബാർ മേഖലയിലേക്ക് മറ്റു ട്രെയിനുകളില്ല. എട്ടരയ്ക്ക് പുറപ്പെടുന്ന അമൃത എക്സപ്രസ് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.15ന് മധുരയിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 3.15ന് മധുരയിൽനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. ഷൊർണൂർ ജംഗ്ഷൻ ഒഴിവാക്കിയാകും യാത്ര. കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.50ന് നിലമ്പൂരെത്തും. മടക്കയാത്ര രാത്രി 8.50ന് നു പുറപ്പെട്ട് രാവിലെ ആറിനു കൊച്ചുവേളിയിൽ എത്തും. തൃശൂരിൽ പുലർച്ചെ 2.30-ന് എത്തുന്ന അമൃത എക്സപ്രസ് അടുത്ത സ്റ്റേഷനായ ഒറ്റപ്പാലത്ത് എത്തുന്നത് രണ്ടു മണിക്കൂർ 23 മിനിറ്റ് കഴിഞ്ഞ് 4.53-നാണ്. തൃശൂരിനും ഒറ്റപ്പാലത്തിനുമിടയിൽ രണ്ടു മണിക്കൂറോളം ട്രെയിൻ പിടിച്ചിടും. ഒറ്റപ്പാലത്തു നിന്ന് 25 മിനിറ്റുകൊണ്ട് എത്താവുന്ന പാലക്കാട് ജംഗ്ഷനിൽ ട്രെയിൻ എത്തുന്നത് ഒരു മണിക്കൂർ 15 മിനിറ്റ് കൊണ്ട്. ഇങ്ങനെ തൃശൂരിൽ നിന്ന് ആകെ മൂന്നു മണിക്കൂർ 40 മിനിറ്റ് സമയമെടുത്താണ് ട്രെയിൻ പാലക്കാട്ട് എത്തുന്നത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് ബസിൽ പോയാൽ ഇതിലും നേരത്തേ എത്തും.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in