Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഷീല ദീക്ഷിത് അനുസ്മരണം ഡൽഹിയിൽ

ഷീല ദീക്ഷിത് അനുസ്മരണം ഡൽഹിയിൽ
ഡൽഹിയിൽ വിവിധ മലയാളി അസോസിയേഷനുകൾ സംയുക്തമായി അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അനുസ്മരണം സംഘടിപ്പിച്ചു. കേരള ഹൗസിൽ നടന്ന അനുസ്മരണത്തിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്തു ഡൽഹിയിൽ വിവിധ മലയാളി അസോസിയേഷനുകൾ സംയുക്തമായി അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അനുസ്മരണം സംഘടിപ്പിച്ചു. കേരള ഹൗസിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഡൽഹിയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുത്തു. ഡൽഹിയിൽ ഉണ്ടായിട്ടുള്ള സകല മാറ്റങ്ങളും 15 വർഷത്തെ ഷീല ദീക്ഷിതിന്റെ ശ്രമഫലമായാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ മലയാളികളെ ചേർത്തുനിർത്തിയ നേതാവായിരുന്നു ഷീല ദീക്ഷിതെന്ന് ഹൈബി ഈഡൻ എം പി കൂട്ടിച്ചേർത്തു. കുറഞ്ഞ കാലയളവെങ്കിലും കേരള ഗവർണറായി വന്നത് ഷീല ദീക്ഷിതിന് മലയാളികളോടുള്ള ബന്ധത്തിന് തെളിവായിരുന്നു എന്ന് എ എം ആരിഫ് എം പി യും അനുസ്മരിച്ചു. ഇ ശ്രീധരനെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകിയ നേതാവാണ് ഷീല ദീക്ഷിത്തെന്ന് തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു. എൻ ജി കെ പിള്ള ,ബാബു പണിക്കർ ,സി ചന്ദ്രൻ ,ജയരാജ്, മുൻ വനിത കമ്മീഷൻ അംഗം ജെ പ്രമീള ദേവി തുടങ്ങിയവർ സംസാരിച്ചു. മുൻ വനിത കമ്മീഷൻ അംഗം ജെ പ്രമീള ദേവി എന്നിവർ സംസാരിച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in