Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം'; ജാനകിയമ്മയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

'പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം'; ജാനകിയമ്മയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വിഖ്യാത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വത്തിന് 'പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം' എന്ന് കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്.

ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയുണ്ടാകില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം തുടങ്ങി സമസ്ത ഭാവങ്ങളും മറ്റാർക്കും കഴിയാത്ത വിധം ആ കണ്ഠം അനശ്വരമാക്കി. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.

"ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി, സംഗീത സംവിധായകർ മനസ്സിൽ കാണുന്നതിനപ്പുറമാണ് തിരികെ നൽകിയത്. ഒരു ഗായിക എന്നതിനപ്പുറം ആ ശബ്‌ദം നൽകിയ സ്നേഹവാത്സല്യങ്ങളിലൂടെ അവർ നമ്മുടെ കുടുംബാംഗമായി മാറി. എസ്. ജാനകിയുടെ ഒരു വരി പോലും ഓർക്കാത്ത ഒരു ദിവസം മലയാളിക്കില്ല."


Related articles

See all
Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in