Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അവര്‍ നാലുപേരും അയ്യനെ തൊഴുതിറങ്ങി; ട്രാന്‍സ്‌ജെന്റേഴ്‌സ് ശബരിമലയില്‍ ദര്‍ശനം നടത്തി

അവര്‍ നാലുപേരും അയ്യനെ തൊഴുതിറങ്ങി; ട്രാന്‍സ്‌ജെന്റേഴ്‌സ് ശബരിമലയില്‍ ദര്‍ശനം നടത്തി
പത്തനംതിട്ട: കൊച്ചിയില്‍നിന്നെത്തിയ നാലു ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ കനത്ത പോലീസ് സുരക്ഷയിലാണ് ഇവരെ സന്നിധാനത്തെത്തിച്ചത്. സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍നിന്നും എരുമേലി വരെയെത്തിയ ഭിന്നലിംഗക്കാരെ പോലീസ് മടക്കി അയച്ചിരുന്നു. ഇവര്‍ കോട്ടയം എസ്പിക്കും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Save your stories

Sign in