Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

THAMARASSERY CHURAM| വയനാട് താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതനിരോധനം; മണ്ണിടിച്ചിലിന് സാധ്യതയെന്ന് സൂചന

THAMARASSERY CHURAM| വയനാട് താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതനിരോധനം; മണ്ണിടിച്ചിലിന് സാധ്യതയെന്ന് സൂചന
വയനാട് താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. ഇന്ന് രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ മാറ്റം വരുത്തുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു. ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കഴിഞ്ഞ ദിവസമാണ് കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഗതാഗതം നിലച്ചത്. ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനമായത്. ഇന്നലെ വൈകിട്ടും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇന്നലെ ഏഴുമുതല്‍ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് വിദഗ്ധസംഘം മുകള്‍ഭാഗത്തെത്തി പരിശോധന നടത്തുകയായിരുന്നു.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in