Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയാകണം ഇത്തവണ വോട്ട്; അഭ്യര്‍ത്ഥനയുമായി സാഹിത്യ - കലാകാരന്‍മാര്‍

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയാകണം ഇത്തവണ വോട്ട്; അഭ്യര്‍ത്ഥനയുമായി സാഹിത്യ - കലാകാരന്‍മാര്‍
ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് രാജ്യത്തെ സാഹിത്യ-കലാകാരന്‍മാര്‍. ഗിരീഷ് കര്‍ണാട്, അരുന്ധതി റോയ്, കേകി ദാരുവാല, ടി.എം.കൃഷ്ണ, നയന്‍താര സഗാല്‍ തുടങ്ങി 210 പേര്‍ ഒപ്പിട്ട പ്രസ്താവനയുമായാണ് അഭ്യര്‍ത്ഥന ഇറക്കിയിരിക്കുന്നത്. രാജ്യത്തെ വിഭജിക്കാനും ഭീതി ജനിപ്പിക്കാനും വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നു. സമത്വവും വൈവിധ്യവുമുള്ള ഇന്ത്യയ്ക്ക് വേണ്ടി വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണം. ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും പ്രദേശങ്ങളുടെയും പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൗരന്‍മാര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. അമിതാവ് ഘോഷ്, മീന കന്തസാമി, കെ.എന്‍.പണിക്കര്‍, ബെന്യാമിന്‍, ജീത് തയ്യില്‍, റോമില ഥാപ്പര്‍ ഉള്‍പ്പെടെ 210 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. എഴുത്തുകാര്‍, ചലച്ചിത്രകാരന്‍മാര്‍, കലാകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ പേര്‍ രാജ്യത്ത് വേട്ടയാടപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്യുകയാണ്. എഴുത്തിന്റെ കലയുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെടുന്നു. അധികാരത്തില്‍ ഇരിക്കുന്നവരെ ചോദ്യംചെയ്യുന്നവര്‍ അപമാനിക്കപ്പെടുകയും കള്ളക്കേസുകളില്‍ കുടുക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ പുതുക്കപ്പെടണമെങ്കില്‍ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നവരെ വോട്ട് ചെയ്തു പുറത്താക്കണം. നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുവരും എഴുത്തുകാരും കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെങ്കില്‍ ഇതേ മാര്‍ഗമുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Save your stories

Sign in