Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'തുടക്കം' ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണര്‍ത്തി മോഹന്‍ലാലും വിസ്മയയും ഉള്‍പ്പെടുന്ന പുതിയ പോസ്റ്റർ

'തുടക്കം' ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണര്‍ത്തി മോഹന്‍ലാലും വിസ്മയയും ഉള്‍പ്പെടുന്ന പുതിയ പോസ്റ്റർ

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'തുടക്കം' ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രേക്ഷകരില്‍ വലിയ ആകാംക്ഷ ഉണര്‍ത്തുന്ന പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെയും, ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്ന മകള്‍ വിസ്മയാ മോഹന്‍ലാലിന്റെയും വലിയ ക്ലോസപ്പ് ലുക്കാണ് പുതിയ പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം.

പോസ്റ്ററില്‍ മോഹന്‍ലാലിനും വിസ്മയയ്ക്കും പുറമേ ആശിഷ് ജോ ആന്റണി, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, വീല്‍ച്ചെയറില്‍ സായ് കുമാര്‍, പൊലീസ് യൂണിഫോമില്‍ മനോജ് കെ. ജയന്‍ എന്നിവരെയും കാണാം. കൂടാതെ പോസ്റ്ററിന്റെ താഴെയായി ഇരുട്ടില്‍ ലൈറ്റ് തെളിയിച്ചു വരുന്ന ഒരു പൊലീസ് ജീപ്പും, ചങ്ങലയില്‍ ബന്ധിച്ച നായയോടൊപ്പം ഓടുന്ന രണ്ടു പെണ്‍കുട്ടികളുമുണ്ട്. ചിത്രത്തിന്റെ എല്ലാ പ്രൊമോഷന്‍ പോസ്റ്ററുകളിലും ഈ നായയുടെ സാന്നിധ്യം ശ്രദ്ധേയമായതിനാല്‍ കഥയില്‍ നിര്‍ണ്ണായകമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് തീര്‍ച്ചയായും അനുമാനിക്കാം.

ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണമായ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഈ കുടുംബത്തിന്റെ പിന്നാമ്പുറങ്ങളില്‍ എന്തോ ദുരൂഹത ഒളിഞ്ഞിരിപ്പുണ്ടെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ചില സര്‍പ്രൈസുകളും ഗിമിക്സുകളും സംവിധായകന്‍ ഈ ചിത്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ക്കിടയില്‍ പരക്കുന്ന സംസാരം.

ഡോ. എമില്‍ വിന്‍സന്റും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. പ്രധാന താരങ്ങള്‍ക്ക് പുറമേ ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേശ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്‌സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സംഗീതം നല്‍കുന്നത് ജെയ്ക്ക് ബിജോയ്‌സാണ്.

അഖില്‍ ജോര്‍ജ്ജ്, ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സന്തോഷ് രാമന്‍ (പ്രൊഡക്ഷന്‍ ഡിസൈന്‍), ജിതേഷ് പൊയ്യ (മേക്കപ്പ്), അരുണ്‍ മനോഹര്‍ (കോസ്റ്റ്യൂം ഡിസൈന്‍), സൈലക്‌സ് ഏബ്രഹാം (ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍), മനോഹരന്‍ കെ. പയ്യന്നൂര്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍), ബിജു തോമസ് (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്), വാഴൂര്‍ ജോസ് (പി.ആര്‍.ഓ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിലും മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഓഗസ്റ്റ് 7-നായി കാത്തിരിക്കുന്നത്.

Related articles

See all
Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in