Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രി പദത്തിലേക്കോ? തീരുമാനം ഇന്നറിയാം

ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രി പദത്തിലേക്കോ? തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: എന്‍സിപിയില്‍ എ.കെ.ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. തോമസ്.കെ.തോമസിനെ മന്ത്രിയാക്കണം എന്ന ആവശ്യം പാര്‍ട്ടി തീരുമാനമാക്കി മാറ്റാന്‍ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ആ ആവശ്യം തള്ളുക സിപിഎമ്മിനും ബുദ്ധിമുട്ടാകും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം വന്നേക്കും. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയെ പി.സി ചാക്കോയും മന്ത്രി ശശീന്ദ്രനും തോമസ് കെ തോമസും കാണുന്നുണ്ട്. ഇതോടെ മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം വരും. നിയമസഭാ സമ്മേളനം രണ്ടാഴ്ച നീളും. സഭാ സമ്മേളനത്തിനിടയ്ക്ക് മന്ത്രിമാറ്റം പതിവുള്ളതല്ല. മുഖ്യമന്ത്രിയും സിപിഎമ്മും കൈവിട്ടേക്കില്ല എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമൊന്നും അധികം കാലയളവില്ല. അതിനാല്‍ ഒരു മന്ത്രിമാറ്റം അംഗീകരിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍. മന്ത്രിമാറ്റം എന്‍സിപിയുടെ തീരുമാനം അനുസരിച്ച് ചെയ്യാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ നിലപാട് ശശീന്ദ്രന് തിരിച്ചടിയാണ്. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം എന്ന തീരുമാനം പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് തോമസ്.കെ.തോമസിന്റെ വാദം.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in