Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇത് രണ്ടാം നോട്ട് നിരോധനം, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നു: രാഹുല്‍ ഗാന്ധി

ഇത് രണ്ടാം നോട്ട് നിരോധനം, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നു: രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും പണം നേരിട്ട് ലഭ്യമാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. രണ്ടാം നോട്ട് നിരോധനമാണ് ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കണമെന്നും ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കുവേണ്ടി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. https://twitter.com/RahulGandhi/status/1269150919960084480 കൊവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഗുണം ചെയ്തില്ല എന്ന് വ്യക്തമാക്കുന്ന ഗ്രാഫും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴും ശേഷവുമുള്ള കൊവിഡ് വ്യാപനത്തിന്‍റെ കണക്ക് മറ്റ് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്തുള്ളതാണ് ഗ്രാഫ്. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായില്ലെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വളരെ വൈകിയാണ് ഇന്ത്യ രോഗത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കൊവിഡ് വ്യാപനം സംഭവിച്ചതിന് ശേഷം മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in