Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

രാഷ്ട്രീയ സമ്മർദം; ബ്രെക്‌സിറ്റില്‍ തീരുമാനം എംപിമാർക്ക് വിട്ട് തെരേസ മേ; വോട്ടെടുപ്പു 12ന്

രാഷ്ട്രീയ സമ്മർദം; ബ്രെക്‌സിറ്റില്‍ തീരുമാനം എംപിമാർക്ക് വിട്ട് തെരേസ മേ; വോട്ടെടുപ്പു 12ന്
Theresa-May രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ബ്രെക്‌സിറ്റ് സംബന്ധിച്ച നിയന്ത്രണം എംപിമാർക്കു നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ തീരുമാനിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള പുതിയ കരാർ അംഗീകരിക്കുന്നതു സംബന്ധിച്ച് മാർച്ച് 12നു പാർലമെൻറിൽ വോട്ടെടുപ്പു നടത്തും. കോമൺസ് സഭയിലാണു മേ പ്രഖ്യാപനം നടത്തിയത്. വോട്ടെടുപ്പു പരാജയപ്പെട്ടാൽ കരാർ കൂടാതെ യൂറോപ്യൻ യൂണിയൻ വിടണമോ എന്നതു സംബന്ധിച്ചു വീണ്ടും വോട്ടെടുപ്പു നടത്തും. ഇതും പരാജയപ്പെട്ടാൽ നിലവിലുള്ള ബ്രെക്‌സിറ്റ് കാലാവധി നീട്ടുന്നതു സംബന്ധിച്ച് മാർച്ച് 14ന് ഒരിക്കൽക്കൂടി വോട്ടെടുപ്പു നടത്തുമെന്നു മേ പറഞ്ഞു. പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുമെന്നു മേ പറഞ്ഞപ്പോൾ സഭയിൽ കൂട്ടച്ചിരി പടർന്നു. മാർച്ച് 29നു യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പിരിയണമെന്നാണ് ഇപ്പോഴത്തെ നിശ്ചയം. ഇതു നീട്ടുന്നതിനോടു വ്യക്തിപരമായി യോജിപ്പില്ലെന്നു അവർ തുടർന്നു പറഞ്ഞു. ബ്രെക്‌സിറ്റ് പിൻമാറ്റ കരാർ മാർച്ച് 12ന് ബ്രിട്ടീഷ് പാർലമെന്റിൽ അന്തിമ വോട്ടെടുപ്പിനു വയ്ക്കും. എന്നാൽ എംപിമാർക്ക് ഇക്കാര്യത്തിൽ വോട്ടവകാശം നൽകുകയാണെന്ന് മേ വ്യക്തമാക്കി.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in