Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി സര്‍ക്കാരിന്‍റേത് സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാട് : രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാരിന്‍റേത്  സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാട് : രമേശ് ചെന്നിത്തല
തിരുവനന്തപുരം : സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാടാണ് പിണറായി സർക്കാർ അധികാരത്തിലേറിയതോടെ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടും. സഹകരണ മേഖലയിലെ ജനാധിപത്യം യു.ഡി.എഫ് തിരിച്ചു കൊണ്ടു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ആലോചിക്കാതെയാണ് കേരള ബാങ്കിന്‍റെ രൂപീകരണം സംബന്ധിച്ച് ഇടതു സർക്കാർ തീരുമാനമെടുത്തത്. സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെ ഉണ്ടായത്. ഇന്ത്യക്ക് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രാധാന്യമാണ് ഇടത് സർക്കാർ ഇല്ലാതാക്കിയത്. കേരള ബാങ്ക് രൂപീകരിച്ച സർക്കാർ നീക്കം ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in