Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖം രക്ഷിക്കാന്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നു; പി എസ് പ്രശാന്തിന്റെ കസേര തെറിക്കും; പകരം ടി പി ദേവകുമാര്‍?

മുഖം രക്ഷിക്കാന്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നു; പി എസ് പ്രശാന്തിന്റെ കസേര തെറിക്കും; പകരം ടി പി ദേവകുമാര്‍?
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ, നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കസേര തെറിക്കുമെന്ന് ഉറപ്പായി. പുതിയ ഭരണസമിതിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എ ടി.കെ. ദേവകുമാറിനെ സജീവമായി പരിഗണിക്കുന്നുണ്ട്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ. അജികുമാറിന്റെയും കാലാവധി ഈ മാസം 12-ന് അവസാനിക്കാനിരിക്കെ, 2026 ജൂണ്‍ വരെ കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്. ഈ മാസം 16-ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, ഭരണത്തുടര്‍ച്ച ഉറപ്പാക്കാനായിരുന്നു നീക്കം. 2019-ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവമാണ് നിലവിലെ ബോര്‍ഡിനെ സംശയ നിഴലിലാക്കിയത്. വിഷയത്തില്‍ കോടതിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, നിലവിലെ ബോര്‍ഡിന് തുടരാന്‍ അനുമതി നല്‍കുന്നത് കോടതിയില്‍ നിന്ന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. കൂടാതെ, കാലാവധി നീട്ടാനായി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പോലും കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പിടാതിരിക്കാനുള്ള സാഹചര്യവും സര്‍ക്കാര്‍ മുന്നില്‍ കാണുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാറിനെ സജീവമായി പരിഗണിക്കുന്നുണ്ട്. നിലവില്‍ കയര്‍ഫെഡ് ചെയര്‍മാനായ ദേവകുമാര്‍, ഹരിപ്പാട് മുന്‍ എം.എല്‍.എയും സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. മുന്‍ എം.പി. എ. സമ്പത്തിന്റെ പേരും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. സി.പി.ഐ. പ്രതിനിധിയായി, കാലാവധി അവസാനിക്കുന്ന എ. അജികുമാറിന് പകരമായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗമായേക്കുമെന്നും സൂചനകളുണ്ട്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in