Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കള്ളവും ചതിയുമില്ലാത്ത നാടെന്ന മാവേലി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിന്റെ സൃഷ്ടി കൂടുതല്‍ അര്‍ത്ഥവത്താകും; ഓണാശംസകള്‍ നേര്‍ന്ന് കെപിസിസി അധ്യക്ഷന്‍

കള്ളവും ചതിയുമില്ലാത്ത നാടെന്ന മാവേലി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിന്റെ സൃഷ്ടി കൂടുതല്‍ അര്‍ത്ഥവത്താകും; ഓണാശംസകള്‍ നേര്‍ന്ന് കെപിസിസി അധ്യക്ഷന്‍
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. വര്‍ണവര്‍ഗ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെയും പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയമാണ് ഓണം പ്രകാശിപ്പിക്കുന്നത്. ആഴവും പരപ്പുമുള്ള ഈ ഗംഭീര ആശയം സ്വന്തം ജീവിതത്തിലേക്കും സമൂഹത്തിലേക്കും പ്രസരിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വിസ്മരിച്ച് മനുഷ്യത്വത്തിന്റെ അന്തസത്ത ജനമനസില്‍ പ്രതിഫലിപ്പിക്കാന്‍ ഈ മഹത്തായ ദിനം നാം ഉപയോഗപ്പെടുത്തണം. കള്ളവും ചതിയും ഇല്ലാത്ത സുന്ദരമായ നാടെന്ന മാവേലി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നമ്മുടെ മനോഹരമായ കേരളത്തിന്റെ സൃഷ്ടി കൂടുതല്‍ അര്‍ത്ഥവത്താകും. ദുരന്തമുഖത്ത് നിന്നും അതിജീവന വഴിതേടുന്ന വയനാട്ടിലെ ജനതയെ ചേര്‍ത്ത് നിര്‍ത്തികൊണ്ടുള്ള നന്മയുടെ സന്ദേശം പകരുന്നത് കൂടിയാകണം നമ്മുടെ ഇത്തവണത്തെ ഓണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in