Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു; എസ് ചിത്ര പുതിയ ഡയറക്ടർ

ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു; എസ് ചിത്ര പുതിയ ഡയറക്ടർ
സി.പി.എം നേതാവ് ടി.എൻ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുന്‍ ഉത്തരവ് സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചത്. ജയരാജിനെ സ്ഥാനത്തുനിന്ന് നീക്കുന്നതായ ഉത്തരവ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറപ്പെടുവിച്ചു. തുടക്കത്തിൽ സിപിഎമ്മിനെതിരായ ബന്ധുനിയമന ആരോപണം കണ്ടില്ലെന്ന് നടിച്ച സർക്കാർ ഒടുവിൽ ഉത്തരവ് പിൻവലിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഡോക്ടര്‍ ചിത്ര ഐ.എ.എസാണ് പുതിയ ഡയറക്ടര്‍. ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തിൽ സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.ആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. ഹൈക്കോടതി ഉത്തരവ് എതിരായാൽ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കും. എൽ.ഡി.എഫ് ഭരണം വീണ്ടും വരുമ്പോൾ താൻ ഈ സ്ഥാനത്തുതന്നെ ഉണ്ടാവുമെന്നും ജയരാജൻ പറഞ്ഞിരുന്നു. സി ഡിറ്റ് ജീവനക്കാരുടെ യോഗത്തിലെ ജയരാജിന്‍റെ വെല്ലുവിളി.  മാർച്ച് 26നുള്ളിൽ ജയരാജിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹൈക്കോടതിയിൽ എത്തിക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഫയൽ ഹൈക്കോടതിക്ക് മുന്നിലെത്തിയാൽ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് സർക്കാര്‍ ജയരാജിനെ കൈവിട്ടത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in