Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ അമ്പായത്തോടില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

കണ്ണൂർ അമ്പായത്തോടില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി
കണ്ണൂർ : കൊട്ടിയൂർ അമ്പായത്തോടിൽ തോക്കേന്തിയ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഇന്ന് പുലർച്ചെ 6 മണിക്ക് ശേഷമാണ് പ്രകടനം നടത്തിയത്. നാല് പേരടങ്ങിയ സംഘമാണ് പ്രകടനം നടത്തിയത്. മാവോയിസ്റ്റ് സംഘം ലഘുലേഖകൾ വിതരണം ചെയ്യുകയും ടൗണിൽ പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. കൊട്ടിയൂർ അമ്പായത്തോട് ടൗണിലാണ് 4 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയത്. പുലർച്ചെ റബർ തോട്ടങ്ങളിലും മറ്റും തൊഴിന് പോകുന്ന തൊഴിലാളികളാണ് ആദ്യം പ്രകടനത്തിന്‍റെ ശബ്ദം കേട്ടത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിൽ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു. ഒരു സ്ത്രീയും സംഘത്തിൽ ഉണ്ടായിരുന്നു. ടൗണിലെത്തിയ സായുധ സംഘം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു. നാട്ടുകാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. ഇവർ കാട്ടിലേക്ക് തിരിച്ച് പോയതിന് ശേഷം വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവവും ഇത്തരത്തിൽ മാവോവാദി സംഘം അമ്പായത്തോട് ടൗണിൽ തോക്കേന്തി പ്രകടനം നടത്തിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in