Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരസ്യ പ്രചരണം അവസാനിച്ചു; ഇനി നിശബ്ദ പോരാട്ടം

പരസ്യ പ്രചരണം അവസാനിച്ചു; ഇനി നിശബ്ദ പോരാട്ടം
 ഡല്‍ഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ പരസ്യപ്രചരണമാണ് ഇന്ന് അവസാനിച്ചത്. ഇനി ഫെബ്രുവരി 5 ന് തിരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ അവസരമാണ്. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണതുടര്‍ച്ചക്കായിരിക്കും ആം ആദ്മി ശ്രമിക്കുന്നത് എങ്കില്‍ ഒരു അട്ടിമറി ജയത്തിനാവും ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന കലാശക്കൊട്ടിനാണ് ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത്. എന്നാല്‍, അരവിന്ദ് കെജ്‌രിവാൾ എന്ന  ആം ആദ്മി പാർട്ടിയുടെ  ഒറ്റയാൾ പോരാട്ടമാണ് മറ്റൊരു വശത്തെ ആകർഷണം.  ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് മൂന്ന് മുന്നണികളും. ഫെബ്രുവരി 8 ന് ഫലം പുറത്തുവരുമ്പോള്‍ അട്ടിമറി ജയമാണോ അതോ ജയ തുടർച്ചയാകുമോ എന്ന് കണ്ടറിയണം.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in