Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിപാ: ആരോഗ്യവകുപ്പിന്റെ നിരന്തര വഞ്ചന: ജീവനക്കാര്‍ വീണ്ടും നിരാഹാര സമരത്തില്‍

നിപാ: ആരോഗ്യവകുപ്പിന്റെ നിരന്തര വഞ്ചന: ജീവനക്കാര്‍ വീണ്ടും നിരാഹാര സമരത്തില്‍
ആരോഗ്യവകുപ്പിന്റെ നിരന്തരമായ വഞ്ചന തുടരുന്നു. നിപാ കാലത്ത് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച ജീവനക്കാര്‍ ആശുപത്രി പരിസരത്ത് വീണ്ടും നിരാഹാര സമരം തുടങ്ങി. തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന അവശ്യവുമായാണ് നിരാഹാര സമരം. ശുചീകരണ തൊഴിലാളി ഇ.പി രാജേഷിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ തൊഴിലാളികള്‍ സമരമിരിക്കുന്നത്. പലതവണ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലഭിച്ച 42 തൊഴിലാളികളാണ് സമരം നടത്തുന്നത്. നിപാ സമയത്ത് സേവനം നടത്തിയവര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി നാലുമുതല്‍ 19 വരെ ഇവര്‍ നിരാഹാര സമരം നടത്തിയിരുന്നു.  സ്ഥിരനിയമനം നല്‍കാമെന്ന പ്രിന്‍സിപ്പലിന്റെ അന്നത്തെ ഉറപ്പിനെ തുടര്‍ന്ന് സമരം നിര്‍ത്തിയെങ്കിലും യാതൊരു നടപടിയും ആകാതെ വന്നതോടെയാണ് വീണ്ടും നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in