Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണ്ണാടക സർക്കാരിനെതിരെ തമിഴ്നാട് ബിജെപിയുടെ സമരം ജനരോഷം ഭയന്നെന്ന് വിമർശനം

കർണ്ണാടക സർക്കാരിനെതിരെ  തമിഴ്നാട് ബിജെപിയുടെ സമരം ജനരോഷം ഭയന്നെന്ന് വിമർശനം
ബെം​ഗളൂരു : കർണാടക ബിജെപി സർക്കാരിനെതിരെ  സമരവുമായി തമിഴ്നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെയാണ്  തഞ്ചാവൂരിൽ തമിഴ്നാട് ബിജെപിയുടെ സമരം. അണക്കെട്ടിനെതിരെ ‍ഡിഎംകെയും എഐഡിഎംകെയുമുൾപ്പെടെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം വലിയ പ്രതിഷേധങ്ങളുമായി ഇതിനോടകം തന്നെ  രംഗത്തുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും കർണ്ണാടക സർക്കാരിന്‍റെ നിലപാടിനെതിരെ  സമരം ചെയ്യുമ്പോള്‍ ജനങ്ങള്‍ എതിരാകുമെന്ന് ഭയന്ന് മറ്റ് വഴികളില്ലാതെയാണ് ബിജെപി സമരത്തിന് ഒരുങ്ങുന്നതെന്ന വിമർശനം ഉയരുന്നുണ്ട്. മേക്കേദാട്ടു അണക്കെട്ട് വന്നാൽ കാവേരിയിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കർഷകര്‍ ദുരിതത്തില്‍ ആകുമെന്നുള്ള ആശങ്കയെ തുടർന്നാണ് തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നത്. എന്നാൽ ആര് പ്രതിഷേധിച്ചാലും അണക്കെട്ട് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിലപാട് .       ർ  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in