Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഷ്ട്രീയ ബിംബങ്ങളില്ലാതെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

രാഷ്ട്രീയ ബിംബങ്ങളില്ലാതെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്
ഇത്തവണ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാണ് തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്നത്.  ശക്തമായ തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉലകനായകന്‍റെ താരപ്പൊലിമയും കരുണാനിധിയുടേയും ജയലളിതയുടേയും വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് എന്ന നിലയിലും തമിഴ്‌നാട്ടിലെ പോരാട്ടം ശ്രദ്ധേയമാകും. രാഷ്ട്രീയ ബിംബങ്ങളില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇക്കുറി തമിഴ് നാട്ടിൽ കളമൊരുങ്ങുന്നത്. കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 9 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. ബിജെപിയും സഖ്യകക്ഷികളെ ഒപ്പം കൂട്ടി തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങിയിരിക്കുന്നു. കമലഹാസന്‍റെ പാർട്ടി മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിലും തമിഴ്‌നാട്ടിൽ പോരാട്ട ചൂടേറും. താൻ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ഉത്തരം നൽകാൻ കമൽഹാസൻ തയാറായിട്ടില്ല. മക്കൾ നീതി മയ്യം ബിജെപിയുടെ ബി ടീമല്ലെന്ന് ഡിഎംകെയ്ക്ക് കമൽഹാസൻ മറുപടി നൽകിയിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സൂപ്പർ സ്റ്റാർ രജനികാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അണ്ണാ ഡിഎംകെയും പിഎംകെയുമായി സഖ്യം ചേർന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ശ്രമം ബിജെപി തുടങ്ങിക്കഴിഞ്ഞു. നിർണായകമാകുന്ന മറ്റ് ചെറു പാർട്ടികളെ പ്രലോഭിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി പാളയത്തിൽ നടക്കുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in