Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിഖില്‍- ഭരത് കൃഷ്ണമാചാരി പാന്‍ ഇന്ത്യന്‍ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

നിഖില്‍- ഭരത് കൃഷ്ണമാചാരി പാന്‍ ഇന്ത്യന്‍ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂ' വിലെ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഭൂമി എന്ന് പേരുള്ള യോദ്ധാവായ നായികാ കഥാപാത്രത്തെയാണ് സംയുക്ത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ച് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. 

കയ്യില്‍ ആയുധവുമായി, യോദ്ധാവിന്റെ വേഷത്തില്‍ നില്‍ക്കുന്ന സംയുക്തയെ ആണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭയമെന്തെന്നറിയാത്ത ധീര വനിതയാണ് ചിത്രത്തിലെ ഭൂമി എന്ന കഥാപാത്രമെന്നും അവര്‍ സൂചിപ്പിക്കുന്നു. സംയുക്തയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായി ഭൂമി മാറുമെന്നാണ് സൂചന.

ചിത്രത്തിന്റെ ആദ്യ ടീസര്‍, വാ വാ വീരവാ എന്ന ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാന്‍വാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസര്‍, ഗാന രംഗങ്ങള്‍ എന്നിവ കാണിച്ചു തന്നു. ഇന്ത്യന്‍ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തില്‍ ഒരു ആകര്‍ഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സ്വയംഭൂവിന്റെ ഇതിഹാസ സമാനമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചകള്‍ സമ്മാനിക്കുന്ന ടീസറും, മനോഹരമായി ഒരുക്കിയ ആദ്യ ഗാനവും, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് നല്‍കുന്നത്. 

കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് 'സ്വയംഭൂ'. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ സ്വയംഭൂവില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിഖിലിന്റെ ഗംഭീര ആക്ഷന്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്. സംയുക്ത കൂടാതെ നഭാ നടേഷും ചിത്രത്തിലെ നായികയായി എത്തുന്നുണ്ട്. സുബ്ബരാജു, സുനില്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങളില്‍ അഭിനയിക്കുന്നു. സംവിധായകന്‍ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തില്‍ കുമാര്‍, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷന്‍ ഡിസൈനര്‍സ്- എം. പ്രഭാകരന്‍, രവീന്ദര്‍, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷന്‍ - കിങ് സോളമന്‍, സ്റ്റണ്ട് സില്‍വ, ജോഷുവ, വരികള്‍ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ,  നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങള്‍- അനുറെഡ്ഢി അക്കന്റി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ആആഒഞ പ്രസാദ് , വിഎഫ്എക്‌സ്- ഫാന്റം എഫ്എക്‌സ്, പബ്ലിസിറ്റി ഡിസൈന്‍- ധനി എലായ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.

Related articles

See all
Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

'വാരണാസി ടീമിന്റെ സ്വന്തം കുംഭ'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി

Save your stories

Sign in