Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

20 വർഷത്തെ പ്രണയവും പോരാട്ടങ്ങളും; വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി സൂര്യയും ജ്യോതികയും

20 വർഷത്തെ പ്രണയവും പോരാട്ടങ്ങളും; വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി സൂര്യയും ജ്യോതികയും

ദാമ്പത്യജീവിതത്തിന്റെ 20-ാം വാർഷികം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് താരദമ്പതികളായ സൂര്യയും ജ്യോതികയും. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലിയാണ് ഇരുവരും ഈ സവിശേഷ ദിനം ആഘോഷിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

‘ദി സീക്വൽ’ എന്ന തലക്കെട്ടിലാണ് ജ്യോതിക ആഘോഷത്തിന്റെ വിഡിയോയും ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചത്. 20 വർഷത്തെ സ്നേഹവും പോരാട്ടങ്ങളും ആഘോഷമാക്കി തങ്ങൾ വീണ്ടും വിവാഹപ്രതിജ്ഞ പുതുക്കുകയാണെന്ന് ജ്യോതിക കുറിച്ചു.

വിദേശത്തുവച്ചായിരുന്നു പാശ്ചാത്യ ശൈലിയിലുള്ള വിവാഹച്ചടങ്ങിന്റെ പുനരാവിഷ്കാരം. മകൾ ദിയയുടെ കൈപിടിച്ചാണ് സൂര്യ വേദിയിലേക്ക് എത്തിയത്. മകൻ ദേവിന്റെ കൈപിടിച്ചാണ് ജ്യോതിക ചടങ്ങിനെത്തിയത്. വെള്ള ഗൗണിൽ വധുവായി അണിഞ്ഞൊരുങ്ങിയ ജ്യോതികയെ കണ്ടപ്പോൾ സൂര്യയുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറയുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും ചടങ്ങിൽ പങ്കെടുത്തു.

തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല തങ്ങളുടെ വിവാഹപ്രതിജ്ഞ പുതുക്കലെന്നും, മറിച്ച് അപൂർണതകളുടെയും വിട്ടുവീഴ്ചകളുടെയും പരസ്പര മനസ്സിലാക്കലിന്റെയും ത്യാഗങ്ങളുടെയും നിസ്വാർഥ സ്നേഹത്തിന്റെയും ആഘോഷമാണിതെന്നും ജ്യോതിക കുറിപ്പിൽ പറയുന്നു.

ജീവിതത്തിന്റെ നല്ല വശങ്ങൾ കാണാനും ജീവിതത്തെ ആഘോഷിക്കാനും സന്തോഷവതിയായിരിക്കാനും താൻ തിരഞ്ഞെടുക്കുന്നുവെന്നും ജ്യോതിക വ്യക്തമാക്കി. പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയും മുന്നോട്ടുപോകുന്നതാണ് ബന്ധത്തിന്റെ കരുത്തെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

തന്റെ മക്കളോടുള്ള സ്നേഹവും ജ്യോതിക കുറിപ്പിൽ പങ്കുവച്ചു. ഏറ്റവും നല്ല അമ്മയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, മാതാപിതാക്കളുടെ പ്രണയകഥ മക്കൾക്ക് എന്നും മനോഹരമായ ഓർമയായി നിലനിൽക്കണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

സൂര്യയെ അഭിസംബോധന ചെയ്തുകൊണ്ട്, എപ്പോഴും അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്നും ജ്യോതിക കുറിച്ചു. പിണങ്ങുകയും വഴക്കിടുകയും പിന്നീട് ഇണങ്ങുകയും ചെയ്യുന്ന ഓരോ നിമിഷവും പരസ്പരം കൂടുതൽ അടുപ്പിക്കുന്നതാണെന്നും താരം പറയുന്നു.

സൗഹൃദത്തിനും തങ്ങളുടെ ബന്ധത്തിൽ വലിയ സ്ഥാനമുണ്ടെന്ന് ജ്യോതിക ചൂണ്ടിക്കാട്ടി. ജീവിതപങ്കാളിക്കൊപ്പം തുല്യനായ ഒരാളെയും മനസ് തുറന്ന് സംസാരിക്കാവുന്ന വിശ്വസ്തനെയും വിശേഷങ്ങൾ പങ്കിടാവുന്ന ഗോസിപ്പ് പങ്കാളിയെയും ഏറ്റവും അടുത്ത സുഹൃത്തിനെയും ഒരാളിൽ തന്നെ കണ്ടെത്തുന്നത് അപൂർവമായ ഭാഗ്യമാണെന്നും അവർ കുറിച്ചു.

“അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വർഷങ്ങൾക്കായി... അപൂർണതകളുള്ള ഞങ്ങൾ, പക്ഷേ പരസ്പരം പൂർണമായി മനസിലാക്കുന്ന ഞങ്ങൾ” എന്ന ആശയത്തോടെയാണ് ജ്യോതിക തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

2006-ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പരസ്പര സ്നേഹവും സൗഹൃദവും ആഘോഷിക്കുന്ന താരദമ്പതികളുടെ പുതിയ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.




Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in