Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ട് ദിവസം കൊണ്ട് 4.15 കോടി; കേരളത്തില്‍ വമ്പന്‍ കുതിപ്പുമായി സൂര്യയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'

രണ്ട് ദിവസം കൊണ്ട് 4.15 കോടി; കേരളത്തില്‍ വമ്പന്‍ കുതിപ്പുമായി സൂര്യയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തില്‍ വമ്പന്‍ കളക്ഷന്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് 4.15 കോടി രൂപയാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

ആദ്യ ദിനം 1.75 കോടിയും രണ്ടാം ദിനത്തില്‍ 2.4 കോടിയുമാണ് ചിത്രത്തിന്റെ കേരളാ ഗ്രോസ് കളക്ഷന്‍. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. നിരൂപക പ്രശംസയ്‌ക്കൊപ്പം മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം നിലവില്‍ കേരളത്തിലുടനീളം നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശനം തുടരുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ആദ്യാവസാനം ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങളും വൈകാരിക നിമിഷങ്ങളും ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളും നിറച്ച പക്കാ ഫാമിലി എന്റര്‍ടെയിനറാണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. സൂര്യയുടെയും മമിതയുടെയും രാധിക ശരത്കുമാറിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ തിളങ്ങിയപ്പോള്‍ 'മാഡി' എന്ന കഥാപാത്രമായി മമിത കയ്യടി നേടി.

രവീണ ടണ്ഠന്‍, നാസര്‍, അനാര്‍ക്കലി മരക്കാര്‍, രാജീവ് മേനോന്‍, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനില്‍ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായ പാട്ടുകള്‍ ചിത്രത്തിന്റെ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ലക്കി ഭാസ്‌കറിന്' ശേഷം വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' സൂര്യ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.


ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍,
ഫൈറ്റ് മാസ്റ്റര്‍ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ - കെ. എന്‍. വിജയകുമാര്‍, ചീഫ് കോ-ഡയറക്റ്റര്‍ - ശ്രീവാസ്തവ , കോ-ഡയറക്ടര്‍ - അഞ്ജി ചോഡപനിഡി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - വാസുദേവ റാവു മൊജ്ജാദ,  ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് - ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട് - ബലറാം കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റര്‍ - ബലറാം കൃഷ്ണന്‍, അസോസിയേറ്റ് എഡിറ്റര്‍ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് - വിജയകുമാര്‍, ബാലയ്യ ഡി രാജശേഖര്‍, രാമറാവു ആലുബെല്ലി, രാം സന്ദീപ് വര്‍മ്മ ജമ്പാന, രമേഷ് അഗുരി, നവീന്‍ ഈദാര, സായ് ചരണ്‍ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കര്‍, അനീഷ് ദേവന്‍പള്ളി, കലാല്‍ വെങ്കി ഗൌഡ്, ഡിഒപി ടീം - ആന്‍സണ്‍ ടൈറ്റസ്, ഹെമില്‍ സുഗുനന്‍, അഭിജിത് ഷാബു, നിഖില ലാല്‍കുമാര്‍, ഹരി ബാബു, പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ - അര്‍ച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷന്‍ ജിഎഫ്എക്‌സ് - സബാരി രാമിറോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനര്‍ - കബിലന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സന്ദീപ് കുല്‍ക്കര്‍ണി, പിആര്‍ഒ- ശബരി

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in