Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടര്‍ പട്ടിക പരിഷ്‌കരണം: തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി; അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും കോടതി

വോട്ടര്‍ പട്ടിക പരിഷ്‌കരണം: തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി; അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും കോടതി
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച കേരളത്തോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ അപേക്ഷ ലഭിച്ചാല്‍ അത് അനുഭാവപൂര്‍വ്വം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനത്ത് ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ നിലവില്‍ 25 ലക്ഷത്തോളം പേര്‍ പട്ടികയ്ക്ക് പുറത്താണെന്നും, നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയം വേണമെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തീയതി ഇനിയും നീട്ടാനാവില്ലെന്ന കര്‍ശന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി, കേരളത്തിലെ സവിശേഷ സാഹചര്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഈ നിവേദനത്തിന്മേല്‍ കമ്മീഷന്‍ എടുക്കുന്ന തീരുമാനം ജനുവരി ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി പരിശോധിക്കും. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരട് വോട്ടര്‍ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in