Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി

പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരേ നടപടി വേണമെന്ന് സുപ്രീം കോടതി. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് നൽകി. കമ്മീഷന്‍റെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിർദേശിച്ചു. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് എം.പിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തെരഞ്ഞടുപ്പ് ചട്ട ലംഘനങ്ങൾക്ക് മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കാൻ കമ്മീഷൻ വിമുഖത കാണിക്കുന്നതിനെതിരയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സുസ്മിതയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടു. തുടർന്നാണ് വ്യാഴാഴ്ച വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. നാലാഴ്ചയായി ബി.ജെ.പി. നേതാക്കൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. കോൺഗ്രസ്  ഇതിനെതിരെ നാൽപതോളം പരാതികൾ നൽകിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. സൈനികരെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രസംഗം നടത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in