Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sunny Joseph | ടി.പി. ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്‍കി.

Sunny Joseph |  ടി.പി. ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്‍കി.
പാലക്കാട്: പട്ടാമ്പി നഗരസഭ വൈസ് ചെയര്‍മാന്‍ ടി.പി. ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഷാജിക്ക് അംഗത്വം നല്‍കി. എല്‍.ഡി.എഫിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഷാജിയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. കെപിസിസി മുന്‍ അംഗമായ ടി.പി. ഷാജി കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പോടെയാണ് പുതിയ പാര്‍ട്ടിയായ 'വീ ഫോര്‍ പട്ടാമ്പി' രൂപവത്കരിച്ച് മത്സരരംഗത്തെത്തിയത്. ടി.പി. ഷാജി വൈസ് ചെയര്‍മാന്‍ സ്ഥാനവും അംഗത്വവും രാജിവെച്ചു. വി ഫോര്‍ പട്ടാമ്പിയുടെ കടന്നുവരവ് 2020ല്‍ യു.ഡി.എഫിന് പട്ടാമ്പി നഗരസഭ ഭരണം നഷ്ടമാകുന്നതിന് കാരണമായി. 2015ല്‍ 28ല്‍ 19 സീറ്റും നേടി യു.ഡി.എഫ് ഭരിച്ചിരുന്നിടത്ത്, 2020ല്‍ എല്‍.ഡി.എഫിന് 3ല്‍ നിന്ന് 11 സീറ്റുകളിലേക്ക് ഉയരാന്‍ കഴിഞ്ഞു. വി ഫോര്‍ പട്ടാമ്പി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഷാജി നഗരസഭാ വൈസ് ചെയര്‍മാനായി. ഷാജിയുടെ തിരിച്ചുവരവ് നഗരസഭയില്‍ വലിയ വിജയം നേടാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ടി.പി. ഷാജിയുടെ വരവോടെ യു.ഡി.എഫിന് വലിയ കരുത്ത് ലഭിക്കുമെന്നും, പട്ടാമ്പി നഗരസഭ ഇക്കുറി യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഷാജി കരുത്തനായ നേതാവാണെന്നും കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം തിരിച്ചെത്തുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് നിന്ന് വലിയ രാഷ്ട്രീയ അടിയൊഴുക്കുകള്‍ യു.ഡി.എഫിലേക്ക് ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത് തന്റെ തറവാട്ടിലേക്കുള്ള മടങ്ങിവരവാണെന്ന് ടി.പി. ഷാജി പ്രതികരിച്ചു. നഷ്ടപ്പെട്ട പട്ടാമ്പി നഗരസഭയും പട്ടാമ്പി നിയമസഭയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in