Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

കണ്ണൂർ: മലപ്പുറം ജില്ലയ്ക്കും ജനങ്ങൾക്കുമെതിരെ സിപിഎം നേതാവ് നന്ദകുമാർ നടത്തിയത് കടുത്ത വിദ്വേഷ പ്രതികരണമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ സമാനമായ വർഗീയ പരാമർശം നടത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം നിലപാടുകൾ സിപിഎമ്മിന്റെ കൃത്യമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും കുറ്റപ്പെടുത്തി.

വർഗീയ പരാമർശങ്ങൾ പിൻവലിക്കാനോ തിരുത്താനോ നന്ദകുമാറോ സിപിഎം നേതൃത്വമോ തയ്യാറാകാത്തത് പാർട്ടി നിലപാട് വ്യക്തമാക്കുന്നതാണ്. തിരുത്തലിന് പകരം വിദ്വേഷ പ്രസ്താവനകളുടെ ആവർത്തന പാതയിലാണ് സിപിഎമ്മെന്നും അവരുടെ നിലപാടുകൾ വൈരുധ്യം നിറഞ്ഞതാണെന്നും അദ്ദേഹം വിമർശിച്ചു.

അതോടൊപ്പം, തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനെയും കെപിസിസി പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു. കേസിൽ പോലീസിന്റെ ഔദ്യോഗിക നടപടികളെ വ്യക്തിപരമായി കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസുകാരെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും വരുതിക്ക് നിർത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും, സേനയുടെ ഭാഗത്ത് വീഴ്ചകളുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു


Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in