Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Rahul Gandhi | മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അടിത്തറ ശക്തിപ്പെടുത്താന്‍ പ്രത്യേക പ്രചരണ പരിപാടി ; ജൂണ്‍ 3-ന് രാഹുല്‍ ഗാന്ധി ഭോപ്പാലില്‍ ഉദ്ഘാടനം ചെയ്യും

Rahul Gandhi | മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അടിത്തറ ശക്തിപ്പെടുത്താന്‍ പ്രത്യേക പ്രചരണ പരിപാടി ; ജൂണ്‍ 3-ന് രാഹുല്‍ ഗാന്ധി ഭോപ്പാലില്‍ ഉദ്ഘാടനം ചെയ്യും
ഭോപ്പാല്‍: മധ്യപ്രദേശില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് 'സംഘടന്‍ സൃജന്‍ അഭിയാന്‍' എന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 3-ന് ഭോപ്പാലില്‍ തുടക്കം കുറിക്കും.2024 ഡിസംബറില്‍ ബെലഗാവിയില്‍ ചേര്‍ന്ന വിപുലീകരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) യോഗത്തിലാണ് ഈ പരിപാടി പ്രഖ്യാപിച്ചത്. ബൂത്ത് തലം മുതല്‍ ഉന്നത നേതൃത്വം വരെ പാര്‍ട്ടിയുടെ സംഘടന പുനര്‍നിര്‍മ്മിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണിത്. ഭോപ്പാലില്‍ നടക്കുന്ന പരിപാടിയില്‍ എഐസിസി നിയോഗിച്ച എല്ലാ നിരീക്ഷകരും സംസ്ഥാന കോണ്‍ഗ്രസ് ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ കൂടുതല്‍ സമയത്തും കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിന് പുറത്തായിരുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഹ്രസ്വകാലത്തേക്ക് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും 2020 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാവുകയും കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു. ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയായി ബിജെപി അധികാരത്തില്‍ തിരിച്ചെത്തി. 'ഈ പരിപാടി സംഘടനാ പുനഃസംഘടനയ്ക്കും ശാക്തീകരണത്തിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും, ഇത് വരും കാലങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജവും ദിശാബോധവും നല്‍കും. കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ ജിതു പട്വാരി എക്സില്‍ കുറിച്ചു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in