Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതല്ല, വിശ്രമം അനുവദിച്ചതാണ്; വാർത്തകൾ തള്ളി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതല്ല, വിശ്രമം അനുവദിച്ചതാണ്; വാർത്തകൾ തള്ളി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

മൊഹാലി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ നിന്ന് പ്രമുഖ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതാണെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് ഗിൽ വ്യക്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയ സാഹചര്യത്തിലാണ് പുതിയ യുവതാരങ്ങളെ പരീക്ഷിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ജഡു ഭായിയെ ടീമിൽ നിന്ന് ഒഴിവാക്കിയതല്ല. ബെഞ്ചിലിരിക്കുന്ന മറ്റ് കളിക്കാർക്ക് അവസരം നൽകുന്നതിനായി അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണ്. മൂന്ന് മത്സരങ്ങൾ മാത്രമുള്ള ചെറിയ പരമ്പരകളിൽ എല്ലാവർക്കും അവസരം നൽകുക എന്നത് പ്രയാസകരമാണ്" - ഗിൽ വ്യക്തമാക്കി. വരാനിരിക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ട് സാഹചര്യങ്ങൾക്ക് അനുസൃതമായി മാത്രമായിരിക്കും ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നീ സ്പിൻ ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അവസാന ഏകദിനത്തിൽ അൻഷുൽ കാംബോജ്, ആഖ്വിബ് നബി, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ യുവതാരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് പേസ് ഡിപ്പാർട്ട്മെന്റിലും പരീക്ഷണങ്ങൾ നടന്നിരുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കേറ്റതും വ്യത്യസ്തമായ ഓപ്ഷനുകൾ പരീക്ഷിക്കാൻ കാരണമായി. എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന അൻഷുലും ആഖ്വിബും ബാറ്റിങ് ഡെപ്ത് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും, സമ്മർദ്ദഘട്ടങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന കളിക്കാരെ കണ്ടെത്തുന്നതിനാണ് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതെന്നും ഗിൽ ചൂണ്ടിക്കാട്ടി.   


Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Save your stories

Sign in