Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഷെബി ചൗഘട്ടിന്റെ പുതിയ ചിത്രം 'വേറെ ഒരു കേസ്' ചിത്രീകരണം ആരംഭിച്ചു

ഷെബി ചൗഘട്ടിന്റെ പുതിയ ചിത്രം 'വേറെ ഒരു കേസ്' ചിത്രീകരണം ആരംഭിച്ചു
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. 'വേറെ ഒരു കേസ്' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പോലീസ് സ്റ്റേഷനില്‍ സി ഐ യുടെ മുറിയില്‍ മാത്രം പുരോഗമിക്കുന്ന ചിത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരു പരീക്ഷണ ചിത്രമായാണ് 'വേറെ ഒരു കേസ്' അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തിക്, ബിനുദേവ്, യാസിര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കുറച്ചു കാലത്തിന് ശേഷം അലന്‍സിയര്‍ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗുരുവായൂര്‍ സ്വദേശി ഫുവാദ് പനങ്ങായ് ആണ് 'വേറെ ഒരു കേസ്'നിര്‍മ്മിക്കുന്നത്. സുധീര്‍ ബദര്‍, ലതീഷ്, സെന്തില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. 'വേറെ ഒരു കേസി'ന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ഹരീഷ് വി എസ് ആണ്. ഛായാഗ്രഹണം രജീഷ് രാമനും എഡിറ്റിംഗ് അമല്‍ ജി സത്യനും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും കാക്കിപ്പട പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ മറ്റൊരു മികച്ച ചിത്രമാവും 'വേറെ ഒരു കേസ്' എന്ന് പ്രതീക്ഷിക്കാം.

Related articles

See all
Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Save your stories

Sign in