Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ഗുരുജ്യോതിയില്‍ ലയിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍  ഗുരുജ്യോതിയില്‍ ലയിച്ചു
തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു. 47 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ആശ്രമപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലം ഗുരുവിന്‍റെ ജന്മസ്ഥലമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ബ്രാഞ്ചിന്‍റെ ചുമതല വഹിച്ചു. തുടര്‍ന്ന് 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്‍റെ സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്‍റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാളെ (31-05-2023 ബുധന്‍) രാവിലെ 7 മണിമുതല്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രാര്‍ത്ഥനാ ചടങ്ങുകളോടെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വളപ്പില്‍ സംസ്കാരം നടക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in