Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 'ജയ്ഹിന്ദ് ടി.വി' നിങ്ങളുടെ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 'ജയ്ഹിന്ദ് ടി.വി' നിങ്ങളുടെ സഹായം തേടുന്നു
ആലപ്പുഴ: ഒരു വർഷമായി ഇരു വൃക്കകളും തകരാറിലാറി ജീവനുവേണ്ടി മല്ലിടുകയാണ് കായംകുളം സ്വദേശിയും കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ മുഹമ്മദ് റാഫിയെന്ന 22കാരൻ . പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സഹായവുമായി രംഗത്തുണ്ട് ഇരു വൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ.എസ്.യു പ്രവർത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട് ഒന്നടങ്കം കൈകോർക്കുകയാണ് . സുഹൃത്തുകളുടെയും നാട്ടുകാരുടെയും സ്നേഹവും കരുതലുമാണ് ജവഹാർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും ,കായംകുളം കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലാമഠത്തിൽ മുഹമ്മദ് റാഫിയെന്ന 22കാരൻ ജീവിക്കാനുള്ള കരുത്ത് നൽകുന്നത് .വാടകവീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട് പോകുന്നത് .റാഫിക്ക് വൃക്ക ദാനം നൽകാനായി പലരും സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും റാഫിക്കുള്ള ചികിത്സക്കായി സഹായങ്ങളും നൽകിയെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഇ. സമീർ പറയുന്നു . https://www.youtube.com/watch?v=DXJiMH0vuJI&feature=youtu.be തന്നെ സഹായിച്ചവർക്കുള്ള നന്ദി പറയാനും റാഫി മറന്നില്ല... സുമനസ്സുകളുടെ സംഭാവനകള്‍ ഈ അക്കൗണ്ടിലേക്ക് അയക്കുക... Muhammed Rafi, Federal Bank, Kayamkulam Branch, Account No: 10540100300824, IFSC: FDRL0001054.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in