Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഒമർ അബ്‌ദുള്ളയെ വീട്ടു തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ഒമർ അബ്‌ദുള്ളയെ വീട്ടു തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
ജമ്മു കശ്മീരിൽ പൊതു സുരക്ഷാ നിയമ പ്രകാരം മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ വീട്ടു തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ 3 അംഗ ബഞ്ചിൽ നിന്നും ജസ്റ്റിസ് മോഹൻ ശാന്തനഗൗഡ പിൻമാറിയതിനെ തുടർന്നാണിത്. ഒമർ അബ്‌ദുള്ളയുടെ സഹോദരി സാറ അബ്‍ദുള്ളയാണ് ഹർജി നൽകിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ആഗസ്റ്റ് 5 മുതലാണ് ഒമർ അബ്‍ദുള്ള ഉൾപ്പെടെ ഉള്ളവരെ വീട്ടു തടങ്കലിൽ ആക്കിയത്. നേരത്തെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിൽ ആക്കിയ നടപടി ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും തരിഗാമിയെ ഡൽഹി എയിംസിൽ ചികിത്സക്കായി എത്തിക്കുകയും ചെയ്തിരുന്നു.

Related articles

See all
Latest News

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, വന്‍ മുന്നേറ്റം പ്രവചിച്ച് സർവെ; ബിജെപിക്ക് കനത്...

Latest News

ഡല്‍ഹിയെ വിറപ്പിച്ച് കർഷക മാർച്ച് ; യുദ്ധസമാനം, ഒരു കർഷകന്‍ വെടിയേറ്റ് മരിച്ചു

Latest News

ഒരു ശക്തിക്കും എന്നെ തടയാനാവില്ല, പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിരിക്കുമെന്ന് രാഹുല്‍ ഗാന...

India

'അങ്ങയെപ്പോലെ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അറിയാനുണ്ട്' ; മന്‍മോഹന്‍ സിംഗിന് പിറന...

Save your stories

Sign in