സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില് രണ്ട് മലയാളി നഴ്സുമാര് ഉള്പ്പെടെ അഞ്ച് പേര് മരിച്ചു. കോട്ടയം അയര്ക്കുന്നം സ്വദേശിനി ജെയ്സി മോള് മാത്യു (46), കോട്ടയം കുറുമല്ലൂര് സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല് ജോബിന ജോണി (30) എന്നിവരാണ് മരിച്ച മലയാളികള്. തമിഴ്നാട് അണ്ണാ സത്യ നഗറില് വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര് പട്ടുകോട്ടയില് അന്തോണിയാര് സ്ട്രീറ്റില് ഹെപ്സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാര്. ഇവരുടെ കാര് ഡ്രൈവറായ സൗദി പൗരനും മരിച്ചു. റാനിയയില് നിന്ന് 40 കിലോമീറ്റര് അകലെ ഇവര് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ത്വഇഫ് ഗവര്ണറേറ്റിലെ അല് ഗാഫ, അല് അവെയ്ല എന്നീ ക്ലിനിക്കുകളില് ജോലി ചെയ്യുന്ന നഴ്സുമാര് അവധി ദിനമായ വെള്ളിയാഴ്ച ഷോപ്പിംഗിന് സൗദി പൗരന്റെ കാറില് പോകുന്നതിനിടെയാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങള് റാനിയ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
സൗദിയില് വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര് ഉള്പ്പടെ രണ്ട് പേര് മരിച്ചു