Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
  മുംബൈ: സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. 65 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. 1990-ല്‍ ഇറങ്ങിയ വ്യൂഹമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും സംവിധായകന്‍ സഞ്ജീവ് ശിവനും സഹോദരങ്ങളാണ്. 1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെയാണ് ബോളിവുഡിലെ അരങ്ങേറ്റം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമ്മതാവുമായി. പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959-ല്‍ ജനനം. പിതാവിനൊപ്പം ഡോക്യുമെന്‍ററികളുടെ ഭാഗമായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശം. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Save your stories

Sign in