Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'തോറ്റതിന്റെ അരിശം തീര്‍ക്കേണ്ടത് പ്രവര്‍ത്തകരോടും സാമുദായിക സംഘടനകളോടുമല്ല; ചികിത്സിക്കേണ്ടത് രോഗത്തിന്': സി.പി.എമ്മിനെതിരെ സമസ്ത മുഖപത്രം

'തോറ്റതിന്റെ അരിശം തീര്‍ക്കേണ്ടത് പ്രവര്‍ത്തകരോടും സാമുദായിക സംഘടനകളോടുമല്ല; ചികിത്സിക്കേണ്ടത് രോഗത്തിന്': സി.പി.എമ്മിനെതിരെ സമസ്ത മുഖപത്രം

സി.പി.എമ്മിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം 'സിറാജ്'. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സാമുദായിക സംഘടനകളോടും തീര്‍ക്കുന്നതിന് പകരം, തോല്‍വിക്ക് കാരണമായ യഥാര്‍ത്ഥ 'രോഗത്തിന്' ചികിത്സിക്കുകയാണ് വേണ്ടതെന്ന് ലേഖനത്തില്‍ വിമർശനം.

എസ്.വൈ.എസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ 'ഇവിടെ ആര്‍ക്കാണ് പ്രശ്‌നം' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഈ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ട് എഴുതിയ ലേഖനത്തിന്റെ ഭാഗമായാണ് സി.പി.എമ്മിനെതിരെയുള്ള പരാമര്‍ശങ്ങള്‍.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സമയത്ത് പാര്‍ട്ടിയില്‍ തലമുറമാറ്റം കൊണ്ടുവന്നപ്പോഴും മുഖ്യമന്ത്രി മാത്രം മാറിയില്ലെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. പിണറായി വിജയന്‍ വീണ്ടും രംഗത്തുണ്ടാവുകയും, പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായതെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in