Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗണപതി ദർശനത്തിനിടെ ആരാധകക്കൂട്ടത്തിൽ സൽമാൻ ഖാൻ; കാർ ആരാധകന്റെ കാലിലൂടെ കയറി, ഡ്രൈവറോട് ദേഷ്യപ്പെട്ട് താരം

ഗണപതി ദർശനത്തിനിടെ ആരാധകക്കൂട്ടത്തിൽ സൽമാൻ ഖാൻ; കാർ ആരാധകന്റെ കാലിലൂടെ കയറി, ഡ്രൈവറോട് ദേഷ്യപ്പെട്ട് താരം

മുംബൈയിൽ ഗണപതി ആഘോഷങ്ങൾക്കിടെ ബോളിവുഡ് താരം സൽമാൻ ഖാൻ സഞ്ചരിച്ച വാഹനം ആരാധകക്കൂട്ടത്തിനിടയിൽ കുടുങ്ങി. രാഷ്ട്രീയ നേതാവ് ആശിഷ് ഷെലാറിന്റെ വസതിയിൽ ഗണപതി ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. താരത്തെ നേരിട്ട് കാണാനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ വാഹനം മുന്നോട്ട് നീക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി.

ജനത്തിരക്കിനിടയിലൂടെ കാർ മുന്നോട്ടെടുക്കുന്നതിനിടെ ഒരു ആരാധകന്റെ കാലിലൂടെ വാഹനം കയറിയിറങ്ങിയതായാണ് ഉയരുന്ന ആരോപണം. വേദനകൊണ്ട് ആരാധകൻ നിലവിളിക്കുന്നതും കാർ അല്പം പിന്നോട്ടെടുക്കാൻ പാപ്പരാസികൾ ഡ്രൈവറോട് വിളിച്ചുപറയുന്നതും വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രകോപിതനായ സൽമാൻ ഖാൻ ഡ്രൈവറോട് ദേഷ്യപ്പെടുകയും കൈയിൽ അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 

വാഹനത്തിന് ചുറ്റുമുള്ള ജനക്കൂട്ടത്തിൽ നിന്ന് വണ്ടി മാറ്റാൻ താരം ഡ്രൈവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സംഭവത്തിൽ താരത്തെ അനുകൂലിച്ചും ഡ്രൈവറോടുള്ള പെരുമാറ്റത്തെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്.



Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in