Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ രംഗത്ത്

അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ രംഗത്ത്
ജീവനക്കാരുടെയുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം തടഞ്ഞു കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട് സി.പി.എം ഘടകം രംഗത്ത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവരുന്നത് ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം തമിഴ്‌നാട് ഘടകം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നും അധിക ഫണ്ട് ചോദിക്കാതെ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടെയും ശമ്പളം പിടിച്ചുവെച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ സി.പി.എം ശക്തമായി അപലപിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ ശമ്പളം ജനുവരി 2020 മുതല്‍ ജൂലൈ 2021 വരെ പിടിച്ചുവെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനൊപ്പം പ്രോവിഡം ഫണ്ട് പലിശയും വെട്ടിക്കുറച്ചു. ഈ നടപടിയും അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം മേല്‍പ്പറഞ്ഞ ഓര്‍ഡറുകള്‍ പിന്‍വലിക്കണമെന്നും കെ.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ ഇതേ വിഷയത്തില്‍ പ്രതിഷേവുമായി സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്. ഓരോ വിഷയത്തിലുമുള്ള സി.പി.എം ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ നടപടി.  

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in