Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയില്‍ പങ്കാളിയായി ; സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി

സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയില്‍ പങ്കാളിയായി ; സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി
സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കി. സച്ചിൻ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളിൽ നിന്ന് ഒഴിവാക്കി. ബി.ജെ.പി ഗൂഢാലോചനയിൽ സച്ചിൻ പങ്കാളിയായെന്ന് കോൺഗ്രസ്‌ വ്യക്തമാക്കി. ഗോവിന്ദ് സിംഗ് ദൊദാസ്ത്രയെ പുതിയ രാജസ്ഥാൻ പി.സി.സി അധ്യക്ഷനായി നിയമിച്ചു. രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാർ പ്രതിസന്ധി നേരിടുന്നില്ല എന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് സച്ചിൻ പൈലറ്റ്, ഒപ്പമുള്ള വിശ്വേന്ദ്രസിംഗ്, രമേഷ് മീണ എന്നിവരെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി. ഉപമുഖ്യമന്ത്രി, പ്രദേശ് കമ്മിറ്റി അധ്യക്ഷൻ എന്നി പദവികളിൽ നിന്നാണ് സച്ചിൻ പൈലറ്റിനെ നീക്കിയത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ ഗൂഢാലോചനയിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമതർ പങ്കാളികളായി എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം പല തവണ സച്ചിൻ ഉൾപ്പെടെയുള്ളവരായി ചർച്ചകൾ നടത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെ ചർച്ചകൾക്ക് നേതൃത്വം നൽകി. പാർട്ടിക്ക് ഒപ്പം നിൽക്കാൻ രണ്ട് തവണ സച്ചിന് അവസരം നൽകി. എന്നാൽ സച്ചിനും സംഘവും ഇന്നത്തെ നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ഇവരെ സുപ്രധാന പദവികളിൽ നിന്ന് നീക്കിയത്. കുറഞ്ഞ കാലയളവിൽ പാർട്ടി നൽകാവുന്ന ഉയർന്ന പദവികൾ എല്ലാം സച്ചിൻ പൈലറ്റിന് നൽകി. എന്നിട്ടും സച്ചിന് നീതി പുലർത്താൻ കഴിഞ്ഞില്ല എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in