Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; യുഡിഎഫ് എംപിമാർ നാളെ പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തും

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; യുഡിഎഫ് എംപിമാർ നാളെ പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശക്തമായ നീക്കവുമായി യുഡിഎഫ് എംപിമാർ. കേസിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ നാളെ  പാർലമെൻ്റ് കവാടത്തിൽ ധർണ്ണ നടത്തും. രാവിലെ 10.30നാണ് പ്രതിഷേധ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഈ വിഷയം കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലായിരിക്കും പ്രധാനമായും പ്രതിഷേധം നടക്കുക.

ഈ വിഷയത്തിൽ സംസ്ഥാനത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) നടത്തുന്ന അന്വേഷണത്തിൽ തടസ്സങ്ങളുണ്ടെന്ന് യുഡിഎഫ് എംപിമാർ ആരോപിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് യുഡിഎഫ് ഈ ശക്തമായ പ്രതിഷേധ നീക്കവുമായി മുന്നോട്ട് വരുന്നത് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ പ്രധാന വിഷയങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാനും കേന്ദ്ര ഇടപെടൽ ഉറപ്പാക്കാനുമാണ് ഈ ധർണ്ണയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും ഹൈബി ഈഡനും ഈ സ്വർണ്ണക്കൊള്ള വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in