Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും

 ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ സമർപ്പിക്കും. ജംഷഡ്‌പൂരിലെ പ്രമുഖ ലബോറട്ടറിയിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയുടെ കാലത്ത് ശബരിമലയിൽ നടത്തിയ സ്വർണം പൂശൽ ജിലിസുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നതാണ് ഈ പരിശോധനാ ഫലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ രീതിയിലുള്ള രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയ കേസ് കൂടിയാണിത്.

ഏകദേശം നാല് മാസം മുൻപാണ് സ്വർണത്തിന്റെ സാമ്പിളുകൾ ജംഷഡ്‌പൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്‌ക്കായി അയച്ചത്. കേസന്വേഷണത്തിൽ ഏറ്റവും നിർണ്ണായകമാകുക ഈ ഫലമായിരിക്കും.ശബരിമലയിലെ പ്രധാന സ്വർണാപ്പാളികൾ മാറ്റപ്പെട്ടിട്ടില്ല എന്നാണ് ലാബ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ, സ്വർണപ്പാളികൾക്ക് മുകളിൽ പൂശിയ സ്വർണം മാത്രമാണ് തട്ടിയെടുത്തതെന്നും എസ്‌ഐടിക്ക് ലഭിച്ച നിർണായക പരിശോധനാഫലത്തിലുണ്ടെന്നും വിവരമുണ്ട്. നഷ്‌ടപ്പെട്ട സ്വർണത്തിന്റെ ഏകദേശ അളവും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.


ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാൻ വൈകിയതിനാലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോയത്. ഈ റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചാൽ മാത്രമേ ശബരിമലയിൽ നിന്ന് കൃത്യമായി എത്ര സ്വർണം നഷ്‌ടപ്പെട്ടു എന്ന് നിയമപരമായി രേഖപ്പെടുത്താൻ കഴിയൂ. പരിശോധനാഫലം അനുകൂലമായ സാഹചര്യത്തിൽ കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ എന്ന് കുറ്റപത്രം സമർപ്പിക്കാനാകുമെന്ന കാര്യവും എസ്‌ഐടി ഇന്ന് കോടതിയെ ബോധിപ്പിക്കും.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in